പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ 3000 വർഷം പഴക്കമുള്ള നഗരത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. അലക്സാണ്ടർ ച ക്രവർത്തിയുടെ കാലത്തുണ്ടായിരുന്ന നഗരമാണിതെന്നാണ് കരുതുന്നത്. പാകിസ്താനിലെയും ഇറ്റലിയിലെയും പുരാവസ്തു ഗവേഷകരാണ് നഗരം കണ്ടെത്തിയത്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് താഴ്വരയിലാണ് ബസീറ എന്നുപേരുള്ള നഗരം.
5000 വർഷം പഴക്കമുള്ള നാഗരിഗതക്കും കരകൗശല ഉൽപന്നങ്ങൾക്കും വിഖ്യാതമാണിവിടം. ബി.സി 326ൽ സൈന്യവുമായി സ്വാത് താഴ്വര കീഴടക്കിയ അലക്സാണ്ടർ ഇവിടെ ബസീറ എന്ന നഗരവും കോട്ടയും പണിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. അലക്സാണ്ടർ ഇവിടെ എത്തുന്നതിനു മുമ്പ് ഇവിടെ ജീവിച്ചിരുന്ന വിഭാഗത്തിെൻറ ചില അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്തോ-ഗ്രീക്ക്, ബുദ്ധമത വിഭാഗങ്ങളും മുസ്ലിംകളുമാണ് അലക്സാണ്ടറിനു മുമ്പ് സ്വാത് താഴ്വരയിൽ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.