ജപ്പാനിൽ ഉഷ്​ണക്കാറ്റ്​: മരണം 44 ആയി

ടോക്കിയോ: ജപ്പാനിൽ തുടരുന്ന ഉഷ്​ണക്കാറ്റിൽ  മരണം 44 ആയി. ഞായറാഴ്​ച 11 പേർ മരിച്ചതേ​ാടെയാണ്​ വീണ്ടും മരണനിരക്ക്​ ഉയർന്നത്​. ജൂലൈ ഒമ്പതു മുതലാണ്​ അത്യുഷ്​ണത്തെ തുടർന്നുള്ള മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു തുടങ്ങിയത്​.

ജപ്പാനിലെ കുമാഗയയിൽ അന്തരീഷ ഉൗഷ്​മാവ്​ 41 ഡിഗ്രി സെൽഷ്യസാണ്​. മറ്റു പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും അതിൽ കൂടുതലുമാണ്​ ചൂട്​. നഗരങ്ങളിൽ 12 ഡിഗ്രി സെൽഷ്യസ്​ കൂടി ചൂടു വർധിക്കാൻ സാധ്യതയുള്ളതായി ജപ്പാൻ മീറ്ററോളജിക്കൽ ഏജൻസി അറിയിച്ചു. 

നേരിട്ട്​ സൂര്യപ്രകാശം തട്ടുന്നതും നിർജ്ജലീകരണം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 


 

Tags:    
News Summary - 44 killed in Japan heat waves- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.