Posted On
date_range Updated On
date_range പാക് ജയിലിൽ 261 ഇന്ത്യക്കാർ
ഇസ്ലാമാബാദ്: പാകിസ്താനിലെ ജയിലുകളിലുള്ളത് 209 മത്സ്യത്തൊഴിലാളികളടക്കം 261 ഇന്ത്യക്കാർ. ഇവരുടെ പട്ടിക ഇന്ത്യൻ ഹൈകമീഷന് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ജയിലുകളിലുള്ള പാക് തടവുകാരുടെ പട്ടികയും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. 2008ൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച കരാർ അനുസരിച്ചാണ് തടവുകാരുടെ പട്ടിക പരസ്പരം കൈമാറുന്നത്. ഇതുപ്രകാരം വർഷത്തിൽ രണ്ടു തവണ (ജനുവരി ഒന്നിനും ജൂലൈ ഒന്നിനും) പട്ടിക കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.