മൂന്നു വയസ്സുകാരനെ സൈബീരിയന്‍ കാട്ടില്‍നിന്ന് രക്ഷപ്പെടുത്തി

മോസ്കോ:  സൈബീരിയയില്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരന്‍ സെറിന്‍ ഡോപ്ചട്ടിനെ മൂന്നു ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെടുത്തി. കടുത്ത തണുപ്പും ചെന്നായ്ക്കളുടെയും കരടികളുടെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് സെറിന്‍ കാട്ടില്‍ കഴിഞ്ഞത്. ചെറിയ കഷണം മിഠായി മാത്രമായിരുന്നു അവന്‍െറ  കൈവശമുണ്ടായിരുന്നത്.  വീട്ടില്‍ നായ്ക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സെപ്റ്റംബര്‍ 18ന് സെറിനെ കാണാതായത്.

കുട്ടിയെ കണ്ടത്തൊനുള്ള അന്വേഷണത്തില്‍ റഷ്യന്‍  പൊലീസ് അടക്കം നൂറോളം പേരുണ്ടായിരുന്നു. തിരച്ചിലിനിടെ അമ്മാവന്‍ പേര് വിളിക്കുന്നതു  കേട്ടാണ് കുട്ടി പ്രതികരിച്ചത്. രക്ഷപ്പെടലിനുശേഷം പ്രദേശവാസികള്‍ സെറിനെ ജംഗ്ള്‍ ബുക്കിലെ കഥാപാത്രം മൗഗ്ളിയോട് താരതമ്യംചെയ്ത് പാര്‍ട്ടി ഒരുക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ജൂണില്‍ മോശം പെരുമാറ്റത്തിന് മാതാപിതാക്കള്‍ ശിക്ഷിച്ച ഏഴുവയസ്സുകാരന്‍ ജാപ്പനീസ് ബാലനെ ആറുദിവസങ്ങള്‍ക്കുശേഷം കാട്ടില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.