Posted On
date_range Updated On
date_range 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് 2017 മാര്‍ച്ച് വരെ പാകിസ്താനില്‍ തുടരാം
ഇസ്ലാമാബാദ്: 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളെ 2017 മാര്‍ച്ച വരെ കഴിയാന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചു. അഫ്ഗാനികള്‍ പാക് സഹോദരങ്ങളാണ്. അവര്‍ക്ക് ഇവിടെ കഴിയാനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കിക്കൊടുക്കും. മന്ത്രിസഭാ യോഗത്തിലായിരുന്നു നവാസ് ശരീഫിന്‍െറ പ്രഖ്യാപനം.
ഈവര്‍ഷം ഡിസംബറോടെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു അന്ത്യശാസനം. സമയപരിധി നീട്ടിക്കൊടുക്കണമെന്ന് യു.എന്‍ ഹൈകമീഷണറും അഫ്ഗാന്‍ സര്‍ക്കാറും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സ്വീകരിക്കാന്‍ അഫ്ഗാനിസ്താന്‍ സന്നദ്ധമായിരുന്നില്ല. അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് 1980കളില്‍ പാകിസ്താനിലത്തെിയതാണ് ഇവര്‍. തിരിച്ചുപോകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അവര്‍ പാകിസ്താനില്‍തന്നെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.