ഉത്തര കൊറിയയില്‍ വെള്ളപ്പൊക്കം; 60 മരണം

സോള്‍: ഉത്തര കൊറിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിച്ചതായി യു.എന്‍ അറിയിച്ചു. 44,000 ആളുകള്‍ ഭവനരഹിതരായി. വെള്ളപ്പൊക്കത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ തുമെന്‍ നദി കരകവിഞ്ഞൊഴുകുകയാണ്. റഷ്യ, ചൈന രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതാണ് ഈ നദി. രാജ്യം പ്രതിസന്ധിയിലാണെന്നും വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ തേടുകയാണെന്നും ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എന്‍ വക്താവ് പറഞ്ഞു. വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ തകര്‍ന്നു.  

വെള്ളപ്പൊക്കത്തില്‍ ഒമ്പതിനായിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു. 10,000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. 17,000 വീടുകള്‍ തകരുകയും 15 പേരെ കാണാതാവുകയും ചെയ്തതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2012ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചുരുങ്ങിയത് 169 പേര്‍ മരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.