പാകിസ്താന്‍ സൈന്യത്തെ പുകഴ്ത്തുന്ന സിനിമക്കെതിരായ വിലക്ക് റദ്ദാക്കി

ഇസ് ലാമാബാദ്: ജനാധിപത്യ സര്‍ക്കാറിനെ മോശമായും സൈന്യത്തെ പുകഴ്ത്തിയും ചിത്രീകരിച്ച സിനിമക്കെതിരെ പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശവ്യാപക വിലക്ക് പ്രാദേശിക കോടതി റദ്ദാക്കി. സര്‍ക്കാറിലെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടുന്ന ‘മാലിക്’ എന്ന ചിത്രത്തിനെതിരെ കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ദേശീയതലത്തില്‍ പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

പ്രമുഖ തിരക്കഥാകൃത്ത് കൂടിയായ അഷീര്‍ അസീം നിര്‍മിച്ച സിനിമ, റിലീസ് ചെയ്ത് രണ്ടാഴ്ചക്കകം വമ്പിച്ച ജനപ്രീതിയാര്‍ജിച്ച സന്ദര്‍ഭത്തിലാണ് വിലക്കുണ്ടായത്. സിനിമാ ചിത്രീകരണത്തിനായി തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ സൈന്യം അനുവദിച്ചിരുന്നു. സിനിമക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാറിന് അവകാശമില്ളെന്നും  സെന്‍സര്‍ ബോര്‍ഡിന് മാത്രമേ അക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാവുകയുള്ളൂവെന്നുമുള്ള സംവിധായകന്‍െറ വാദം സിന്ധ് കോടതി അംഗീകരിക്കുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.