ജറൂസലം: അധിനിവിഷ്ട ജറൂസലേമിലെ അഭയാര്‍ഥി ക്യാമ്പിനു മുന്നില്‍ നിലയുറപ്പിച്ച ഇസ്രായേല്‍ ഗാര്‍ഡുകളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഫലസ്തീനിയെ ജറൂസലം പൊലീസ് വെടിവെച്ചു കൊന്നു. ശൗഫാത് അഭയാര്‍ഥി ക്യാമ്പിനു മുന്നിലാണ് സംഭവം. വെടിവെപ്പില്‍ കാറോടിച്ചയാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തായി പൊലീസ് പറഞ്ഞു. 2015 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ അതിക്രമങ്ങളില്‍ 223 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.