മിര്‍ ഖാസിം അലിയുടെ മയ്യിത്ത് ഖബറടക്കി

ധാക്ക: ബംഗ്ളാദേശ്  വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് തൂക്കിക്കൊന്ന ജമാഅത്തെ ഇസ്ലാമി  മുതിര്‍ന്ന നേതാവും മാധ്യമവ്യവസായിയുമായ മിര്‍ഖാസിം അലിയുടെ മയ്യിത്ത് ഖബറടക്കി. അലിയുടെ ജന്മഗ്രാമമായ മണികിലായിരുന്നു ഖബറടക്കം. കനത്ത സുരക്ഷാ അകമ്പടിയോടെ ശനിയാഴ്ച രാത്രിയായിരുന്നു ധാക്കക്ക് പുറത്തെ കാശിംപൂര്‍ സെന്‍ട്രല്‍ ജയിലില്‍ 63കാരനായി മിര്‍ ഖാസിം അലിയുടെ വധശിക്ഷ നടപ്പാക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ മൃതദേഹം  കാശിംപൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ജന്മനാട്ടിലത്തെിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ആംബുലന്‍സിന് അകമ്പടിയുണ്ടായിരുന്നു. ചടങ്ങുകള്‍ക്കായി നേരത്തേതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ 3.30ഓടെ ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ അല്ലാത്തവരെ പൊലീസ് ഗ്രാമത്തിലേക്ക് കടത്തിവിട്ടില്ല. 1971 ലെ വിമോചന കാലത്ത് നടന്ന യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് തൂക്കിലേറ്റുന്ന അഞ്ചാമത്തെ ജമാഅത്ത് നേതാവാണ് മിര്‍ ഖാസിം. പ്രസിഡന്‍റ് ദയാഹരജി തള്ളിയതോടെയാണ് ഇദ്ദേഹത്തിന്‍െറ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ വിധിച്ച അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിനെതിരെ  നൂറുകണക്കിന് ആളുകള്‍ ധാക്കയിലെ ഷഹബാഗ് ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. പാക് അനുകൂല അല്‍ബദ്ര്‍ സംഘത്തിന്‍െറ മുഖ്യപ്രവര്‍ത്തകനാണെന്നയിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.
1980ലാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമിയില്‍ സജീവമായത്. വളരെ പെട്ടെന്നു തന്നെ നേതൃനിരയിലേക്കുയര്‍ന്നു. ബംഗ്ളാദേശിലെ ഇസ്ലാമിക ബാങ്കിന്‍െറ ചെയര്‍മാനായിരുന്നു. ബാങ്ക് പിന്നീട് പൂട്ടി. നിരോധിക്കപ്പെട്ട രണ്ട് ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ നിരവധി മാധ്യമ-വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു മിര്‍ഖാസിം. ജമാഅത്തെ ഇസ്ലാമി തലവനായിരുന്ന മുതിയുര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ നടപ്പാക്കി മാസങ്ങള്‍ക്കകമാണ് ഇദ്ദേഹത്തെ തൂക്കിലേറ്റിയത്.
മിര്‍ഖാസിമിന്‍െറ വധശിക്ഷക്കെതിരെ പാകിസ്താന്‍ രംഗത്തത്തെി. ബംഗ്ളാദേശില്‍ പ്രതിപക്ഷത്തെ നിഷ്ഠുരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ളെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ്യ കുറ്റപ്പെടുത്തി.തുടര്‍ന്ന് ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് പാകിസ്താന് ബംഗ്ളാദേശ് മുന്നറിയിപ്പ് നല്‍കി. പാക് അംബാസഡര്‍ സാമിന മെഹ്താബിനെ  വിളിച്ചുവരുത്തിയാണ് ബംഗ്ളാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പാക് നടപടി ബംഗ്ളാദേശിന്‍െറ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്ന തരത്തിലാണെന്ന് ബംഗ്ളാദേശ് ഉപ വിദേശകാര്യ സെക്രട്ടറി ഖംറുല്‍ അഹ്സന്‍ വ്യക്തമാക്കി. ബംഗ്ളാദേശില്‍ യുദ്ധക്കുറ്റങ്ങളാരോപിച്ച് പ്രതിപക്ഷ നേതാക്കളുടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.