തുര്‍ക്കിയിൽ 8000 സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി പിരിച്ചുവിട്ടു

അങ്കാറ: 8000ത്തോളം വരുന്ന പൊലീസുകാരെ കൂടി തുര്‍ക്കി പിരിച്ചുവിട്ടതായി ഒൗദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 15ന് നടന്ന അട്ടിമറി ശ്രമത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെയാണ് പിരിച്ചുവിട്ടത്. പ്രാദേശിക സുരക്ഷാ ചുമതലയുള്ള 323 പേരുള്‍പ്പെടെ 7669 പേര്‍ക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്.
അമേരിക്കയില്‍ താമസിക്കുന്ന ഇസ്ലാമിക പണ്ഡിതന്‍ ഫത്ഹുല്ല ഗുലനെയും അദ്ദേഹത്തിന്‍െറ ഹിസ്മത് പ്രസ്ഥാനത്തെയുമാണ് തുര്‍ക്കി അട്ടിമറിയുടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറി ഇവര്‍ സമാന്തര ഭരണം നടത്തുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍, എല്ലാ ആരോപണങ്ങളും ഗുലന്‍ നിഷേധിച്ചിരുന്നു. ഗുലന്‍ സ്വാധീനത്തിന്‍െറ വൈറസ് ബാധിച്ചവരെന്ന് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ച നിരവധി ഗുലന്‍ അനുയായികളെ സര്‍ക്കാര്‍ ജോലികളില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.