ഫലസ്തീന്‍ റേഡിയോ നിലയം ഇസ്രായേല്‍ അടച്ചുപൂട്ടി

ജറൂസലം: വെസ്റ്റ്ബാങ്കിലെ ഒരു ഫലസ്തീന്‍ റേഡിയോ നിലയം കൂടി ഇസ്രായേല്‍ അടച്ചുപൂട്ടി. ഇസ്രായേലിനെതിരെ ഫലസ്തീനികളെ സംഘര്‍ഷത്തിനു പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് അല്‍ സനാബല്‍ റേഡിയോ നിലയം അടപ്പിച്ചത്. അര്‍ധരാത്രിയില്‍ ഹീബ്രൂണിനടുത്ത ദുരയിലായിരുന്നു സംഭവം. സംഭവത്തോടനുബന്ധിച്ച് അഞ്ചു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. റേഡിയോനിലയത്തിലെ ഡയറക്ടറും അറസ്റ്റിലായവരിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.