കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ളെന്ന് പാകിസ്താന്‍

 ഇസ്ലാമാബാദ്: കശ്മീര്‍ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ വാദത്തിനെതിരെ പാക് പാര്‍ലമെന്‍റില്‍ പ്രമേയം പാസാക്കി. ഇരുസഭകളും ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെക്കുറിച്ചും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു. കശ്മീരിലെ മനുഷ്യകുരുതി അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു.

സൈന്യവുമായി ചര്‍ച്ചക്കു തയാര്‍  
 അടിയന്തരാവശ്യങ്ങള്‍ക്കുള്ള ടെലിഫോണ്‍ സംവിധാനമുള്‍പ്പെടെ, ഇന്ത്യന്‍ സൈന്യവുമായുള്ള ആശയവിനിമയ മാധ്യമങ്ങളും തുറന്നതായി  പാക്സൈന്യം.
നിയന്ത്രണരേഖ ലംഘിച്ച് മണിക്കൂറുകള്‍ക്കകം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്ന അവകാശവാദവുമായി രംഗത്തത്തെിയിരിക്കയാണ് ഇന്ത്യന്‍ സൈന്യം. പരിശോധന നടത്തിയപ്പോഴാണ് അവകാശവാദത്തിന് അടിസ്ഥാനമില്ളെന്ന് കണ്ടത്തെി  യതെന്ന്ഇന്‍റര്‍ സര്‍വിസ് പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. അസീം ബജ്വ വ്യക്തമാക്കി.


സിന്ധു നദീജല കരാര്‍ ഇന്ത്യക്ക്റദ്ദാക്കാന്‍ കഴിയില്ല
സിന്ധു നദീജല കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ളെന്ന് പാകിസ്താന്‍. ഇരുരാജ്യങ്ങളും സംയുക്തമായാണ് കരാര്‍ ഒപ്പുവെച്ചത്. ഏതെങ്കിലും ഒരു രാജ്യത്തിന് കരാര്‍ റദ്ദാക്കാന്‍ വകുപ്പില്ളെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ്യ പറഞ്ഞു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.