ഓസുമി: വ്യത്യസ്തതകള്‍ തേടിയ ശാസ്ത്രപ്രതിഭ

ടോക്യോ: വൈദ്യശാസ്ത്ര നൊബേല്‍ കരസ്ഥമാക്കിയ ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോറി ഒസുമിയുടെ ഗവേഷണങ്ങള്‍ പ്രധാനമായും ഓട്ടോഫാജി എന്ന ശാസ്ത്രശാഖയിലാണ് നടന്നത്. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും കണ്ടുപിടിക്കാനുള്ള ആഗ്രഹമാണ് ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. ജീവകോശങ്ങളിലെ സ്വയം നശീകരണസംവിധാനം അഥവാ ഓട്ടോഫാജി നിയന്ത്രിക്കുന്ന ജീനുകളുടെ കണ്ടുപിടിത്തമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് തുടങ്ങി  ഒട്ടനവധി രോഗങ്ങളുടെ ചികിത്സയില്‍ വിപ്ളവാത്മകമായ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് കോശങ്ങളിലെ സ്വയം നശീകരണ സംവിധാനം നിയന്ത്രിക്കുന്ന ജീനുകളുടെ കണ്ടുപിടിത്തം. ഈ ജീനുകളില്‍ ഉണ്ടാവുന്ന തകരാറുകള്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി കരുതപ്പെടുന്നു.

പഴയ കോശങ്ങളെ നീക്കി പുതിയവയെ നിലനിര്‍ത്തുന്നതില്‍  ശരീരത്തെ സഹായിക്കുന്നത്  ഈ സ്വയം നശീകരണസംവിധാനമാണ്.  ശരീരത്തിന്‍െറ അതിജീവനത്തിലെ നിര്‍ണായക പ്രക്രിയയാണ് കോശങ്ങളിലെ ഈ സംവിധാനം വിലയിരുത്തപ്പെടുന്നത്. കാന്‍സറടക്കമുള്ള രോഗങ്ങളില്‍ കോശങ്ങളിലെ സ്വയം നശീകരണ സംവിധാനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഈ കണ്ടുപിടിത്തം. യോഷിനോരി ഒഷൂമി യീസ്റ്റില്‍ നടത്തിയ പരീക്ഷണങ്ങളാണ് വിപ്ളവകരമായ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. സ്റ്റോക് ഹോമില്‍നിന്ന് നൊബേല്‍ വിവരമത്തെുമ്പോഴും 71കാരനായ ഓസുമി തന്‍െറ ലാബിലായിരുന്നു. അവാര്‍ഡ് നേടിയതില്‍ അദ്ഭുതം തോന്നുന്നതായും വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.