കാര്‍ട്ടൂണ്‍ മത്സരം ഹോളോകോസ്റ്റ് നിരാകരിക്കുന്നതല്ളെന്ന് ഇറാന്‍

തെഹ്റാന്‍: ഹോളോകോസ്റ്റ് പ്രമേയമാക്കി നടത്തുന്ന കാര്‍ട്ടൂണ്‍ മത്സരം നാസി കൂട്ടക്കൊലയെ നിരാകരിക്കുന്നതല്ളെന്നു ഇറാന്‍.
2006 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന കാര്‍ട്ടൂണ്‍ മത്സരം ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും നിരവധി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഹോളോകോസ്റ്റ് നിരാകരിക്കുന്നതിനോ ഇരകളെ പരിഹസിക്കുന്നതിനോ  താല്‍പര്യമില്ളെന്നു മത്സരത്തിന്‍െറ സെക്രട്ടറി മസൂദ് ഷൊജായി-തബതബായി പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം ഗസ്സയിലും ഫലസ്തീനിലുമായി നടത്തുന്ന കൂട്ടക്കൊലകള്‍ക്കു ലോകം സാക്ഷിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഹോളോകോസ്റ്റിനെ ഇറാന്‍ പരിഹസിക്കുകയാണെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്തത്തെി. ജൂതര്‍ക്കെതിരെ നടക്കുന്ന മറ്റൊരു നീക്കത്തിന്‍െറ ഭാഗമായി ഇറാന്‍ ഹോളോകോസ്റ്റിനെ പരിഹസിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആരോപിച്ചു.
50 രാജ്യങ്ങളില്‍നിന്നായി 150 കാര്‍ട്ടൂണുകള്‍ മത്സരത്തിനുണ്ട്.
ഫലസ്തീന്‍ പ്രശ്നത്തില്‍നിന്നും ശ്രദ്ധതിരിക്കുന്നതിനായി ഇസ്രായേല്‍ ഹോളോകോസ്റ്റിനെ ഉപയോഗിക്കുന്നതിനെയാണ് കാര്‍ട്ടൂണുകള്‍ പ്രധാനമായും വിമര്‍ശിക്കുന്നത്. ‘ഹംഷഹ്രി’ എന്ന പത്രത്തിന്‍െറ നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘടിപ്പിക്കുന്ന മത്സരത്തിനു ഫ്രാന്‍സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് മത്സരിക്കാനത്തെുന്നത്.
വിജയിക്ക് 12,000 ഡോളറാണ് സമ്മാനത്തുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.