കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് താലിബാനികളുടെ വധശിക്ഷ നടപ്പാക്കി. ഏപ്രിലില്‍ 60 പേര്‍ കൊല്ലപ്പെട്ട ബോംബ് സഫോടനത്തെ തുടര്‍ന്ന് പിടികൂടിയവരെയാണ് കഴിഞ്ഞ ദിവസം തൂക്കിലേറ്റിയത്. സിവിലിയന്‍മാര്‍ക്കെതിരെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
താലിബാന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്നവരായി നൂറുപേര്‍ ഉണ്ടെന്നും ഇവരുടെ കേസ് കോടതിയുടെ പരിഗണയിലാണെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ബോംബാക്രമണങ്ങളെ കുറിച്ച് പ്രതികരിക്കവെ വധശിക്ഷാ നടപടികള്‍ വേഗത്തിലാക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ശിക്ഷ നടപ്പാക്കണമെങ്കില്‍ ഗനിയുടെ ഒപ്പ് ആവശ്യമാണ്. വധശിക്ഷ നടപ്പിലാക്കിയതാടെ അഫ്ഗാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചയുടെ സാധ്യത കൂടുതല്‍ അകന്നിരിക്കുകയാണ്്. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് 2001ലാണ് താലിബാനികള്‍ക്ക് അഫ്ഗാന്‍ ഭരണം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.