ലണ്ടന്‍: ഈജിപ്ത് വിമാനം റാഞ്ചിയ ആളുമായുള്ള ബ്രിട്ടീഷുകാരന്‍െറ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അബെര്‍ദിന്‍ സ്വദേശിയായ ബെഞ്ചമിന്‍ ഇന്നിസ് എന്ന 26 കാരനാണ് വിമാനം തട്ടികൊണ്ട് പോയ വ്യക്തിയോടൊപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്.
വിമാനത്തിന്‍റ റണ്‍വെയില്‍ ബന്ധിയാക്കിയിരുന്നപ്പോള്‍ ഇന്നിസ് റാഞ്ചിയെ സമീപിക്കുകയും ഒരുമിച്ച് സെല്‍ഫിയെടുത്ത് തന്‍െറ ഫ്ളാറ്റിലുള്ളവര്‍ക്കും കൂട്ടുകാര്‍ക്കും അയച്ച് കൊടുക്കുകയായിരുന്നു എന്നാണ് ഡെയ്്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചിത്രം പോസ്റ്റ് ചെയ്ത ഉടന്‍ റാഞ്ചിയുടെ നെഞ്ചില്‍ കെട്ടിയിരിക്കുന്ന ബോംബിനെ കുറിച്ച് മറ്റൊരു വ്യക്തി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സൗദി അറേബ്യയില്‍നിന്ന് അലക്സാന്‍ഡ്രിയ വഴി കൈറോയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്‍െറ എയര്‍ബസ് വിമാനം സെയ്ഫ് എല്‍ദിന്‍ മുസ്തഫ എന്നയാള്‍ റാഞ്ചിയത്. തുടക്കത്തില്‍ ഭീകരരാണ് വിമാനം റാഞ്ചിയതെന്ന് സംശയിച്ചുവെങ്കിലും വിമാനം ഇറങ്ങിയശേഷം ആദ്യ ഭാര്യക്കെഴുതിയ നാലുപേജുള്ള കത്ത് റണ്‍വേയിലേക്കിട്ടതോടെയാണ് അധികൃതര്‍ പ്രശ്നം വ്യക്തിപരമാണെന്ന് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.