അഫ്ഗാനില്‍ സ്ഫോടനം; ഒമ്പത് മരണം

കാബൂള്‍: അഫ്ഗാനില്‍ പ്രതിരോധ മന്ത്രാലയത്തിനു സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം കിഴക്കന്‍ പ്രദേശത്ത് മറ്റൊരു സ്ഫോടനവുമുണ്ടായി. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും സ്ഫോടനത്തെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ റഹീമി പറഞ്ഞു. അഫ്ഗാന്‍ താലിബാനാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്.

അമേരിക്കന്‍ പിന്തുണയോടെ ഭരിക്കുന്ന പ്രസിഡന്‍റ് അഷ്റഫ് ഗനിക്കെതിരെയുള്ള നീക്കത്തിന്‍െറ ഭാഗമായി ഭരണകൂട സ്ഥാപനങ്ങളെയും സൈന്യത്തെയും പൊലീസിനെയും താലിബാന്‍ ലക്ഷ്യമിടുന്നുണ്ട്. താലിബാന്‍ നടത്തിവരുന്ന രക്തരൂഷിത പോരാട്ടം അവസാനിപ്പിക്കുവാന്‍ അഫ്ഗാന്‍, പാകിസ്താന്‍, യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.