ബെയ്ജിങ്: കമ്യൂണിസ്റ്റ് ഭരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചൈനീസ് സര്‍വകലാശാലയില്‍ ജര്‍മന്‍ പ്രസിഡന്‍റ് ജൊവാഷിം ഗാവുകിന്‍െറ പ്രസംഗം. ഷാങ്ഹായിയിലെ പ്രമുഖ സര്‍വകലാശാലയായ ടോങ്ചിയില്‍ വിദ്യാര്‍ഥികളോട് നടത്തിയ പ്രഭാഷണത്തിലാണ് കിഴക്കന്‍ ജര്‍മനിയിലെ കമ്യൂണിസ്റ്റ് ഭരണത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് ഗാവുക് പ്രസംഗിച്ചത്.
കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ മിക്കവാറും അസന്തുഷ്ടരും സ്വാതന്ത്ര്യമില്ലാത്തവരുമായിരുന്നെന്ന് ഗാവുക് പറഞ്ഞു. സുതാര്യത തീരെയില്ലാത്ത വ്യവസ്ഥയായിരുന്നു അത്. സ്വതന്ത്രവും തുല്യാവകാശങ്ങളും പൊതു തെരഞ്ഞെടുപ്പുകളും നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മില്‍ അവിശ്വാസം പ്രബലമായിരുന്നു.
നേതാക്കളുടെ ഇച്ഛകള്‍ക്ക് വഴങ്ങാത്ത ജനങ്ങളെ തുറുങ്കിലടച്ചും അപമാനിച്ചും നിശ്ശബ്ദരാക്കി -ഗാവുക് തുറന്നടിച്ചു. ചൈനയിലെ പൗരാവകാശലംഘനങ്ങളെപ്പറ്റി ജര്‍മനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ അദ്ദേഹം സര്‍വകലാശാലകള്‍ സ്വതന്ത്രമായിരിക്കണം എന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.