സര്‍ക്കാര്‍പദവികള്‍ സൂചി വഹിക്കില്ല


യാംഗോന്‍: മ്യാന്മര്‍ ഭരണകക്ഷിയായ എന്‍.എല്‍.ഡി (നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി) നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി സര്‍ക്കാറില്‍ ഒൗദ്യോഗികപദവികള്‍ വഹിക്കില്ളെന്ന് ഉറപ്പായി. അവര്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പാര്‍ട്ടിയെ നയിക്കുമെന്നും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍നിന്ന് മാറിനില്‍ക്കുമെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി. നേരത്തേ, സാങ്കേതിക കാരണങ്ങളാല്‍ പ്രസിഡന്‍റ് സ്ഥാനത്തുവരാന്‍ കഴിയാതിരുന്ന സൂചി കാബിനറ്റിലെതന്നെ ഏതെങ്കിലും എക്സിക്യൂട്ടിവ് പദവിയിലത്തെി അതുവഴി ഭരണത്തിന് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ലമെന്‍റില്‍ പുതുതായി രൂപംകൊണ്ട ‘വികസനകാര്യ സമിതിയുടെ’ അധ്യക്ഷയായി സൂചി ചുമതലയേല്‍ക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചാണ് പാര്‍ട്ടിയുടെ ഒൗദ്യോഗിക വിശദീകരണം.
അതിനിടെ, ചെലവുചുരുക്കലിന്‍െറ ഭാഗമായി കാബിനറ്റ് മന്ത്രിമാരുടെ എണ്ണം കുറക്കാന്‍ ധാരണയായി. മന്ത്രിമാരുടെ എണ്ണം 36ല്‍നിന്ന് 21 ആക്കും. ഇതില്‍ 18 പേരെ പ്രസിഡന്‍റും മൂന്നു പേരെ സൈന്യവുമാണ് നാമനിര്‍ദേശം ചെയ്യുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.