ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

തെഹ്റാൻ: സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇറാൻ മധ്യ-ഹൃസ്വ ദൂര ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ഇറാൻ ബഹിരാകാശ വിഭാഗം മേധാവി ജനറൽ അമീർ അലി ഹാജിസദ അറിയിച്ചതായി വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രഹസ്യ അറകളിൽ നിന്നാണ് മിസൈലുകൾ പരീക്ഷിച്ചത്.


മേഖലയിലെ പ്രധാന എതിരാളികൾക്കുള്ള സൂചനയാണ് ഇറാന്‍റെ മിസൈൽ പരീക്ഷണമെന്ന് തെഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ റൂഹുല്ല ഫഹീഹി പറഞ്ഞു. 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് ഇസ്രയേലും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും തകർക്കാൻ സാധിക്കുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

രണ്ടാഴ്ച മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പിൽ പാരമ്പര്യവാദികൾക്കെതിരെ പ്രസിഡന്‍റ് ഹസൻ റൂഹാനി നയിക്കുന്ന പരിഷ്കരണവാദികൾ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ ഒക്ടോബറിൽ ഇറാൻ നടത്തിയ ദീർഘ ദൂര ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം വിജയകരമായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.