ഉമര്‍ അല്‍ ബശീറിന്‍െറ ഇന്തോനേഷ്യ സന്ദര്‍ശനം വിവാദത്തില്‍

ജകാര്‍ത്ത: സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബശീറിന്‍െറ ഇന്തോനേഷ്യ സന്ദര്‍ശനത്തിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ള ഉമര്‍ അല്‍ ബശീറിനെ ഇന്തോനേഷ്യ സ്വീകരിക്കുന്നതില്‍ രാജ്യത്തെ യു.എസ് എംബസി ആശങ്ക അറിയിച്ചു.

എന്നാല്‍, അദ്ദേഹത്തെ സ്വീകരിക്കുന്നതില്‍ തെറ്റില്ളെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാറിന്‍െറ നിലപാട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ ഉമര്‍ അല്‍ ബശീറിനെ ബഹിഷ്കരിക്കുന്നതില്‍ അര്‍ഥമില്ളെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.