നികുതി വെട്ടിപ്പിനെതിരെ ഇ.യു: നികുതിയടക്കാമെന്ന് ഫേസ്ബുക്

ലണ്ടന്‍: വന്‍കിട കോര്‍പറേറ്റുകളുടെ നികുതി വെട്ടിപ്പുകള്‍ക്ക് അറുതിവരുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ കര്‍ക്കശനടപടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് ഖജനാവിലേക്ക് ലക്ഷക്കണക്കിന് പൗണ്ട് അടക്കാന്‍ ഫേസ്ബുക് സമ്മതംമൂളി. അടുത്ത ഏപ്രില്‍ മുതലാണ് ലോകത്തെ ഏറ്റവുംവലിയ സമൂഹമാധ്യമ ശൃംഖലയായ ഫേസ്ബുക് തുകകള്‍ അടക്കുക.
ബ്രിട്ടനിലെ ശരാശരി തൊഴിലാളിപോലും ആദായനികുതി ഇനത്തില്‍ 5000 പൗണ്ട് അടച്ചുകൊണ്ടിരിക്കെ ഫേസ്ബുക് 2014ല്‍ 4327 പൗണ്ട് മാത്രമാണ് നികുതി ഇനത്തില്‍ കൈമാറിയത്. ദശലക്ഷങ്ങള്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കിയിരുന്നെങ്കിലും ഓഹരി വിപണിയില്‍ കനത്തനഷ്ടം കാണിച്ച് ഫേസ്ബുക് നികുതി അടക്കാതെ തടിയൂരിയത് മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിന്‍െറ ആസ്ഥാന കാര്യാലയം അയര്‍ലന്‍ഡില്‍ ആയതിനാല്‍ ഇരട്ടനികുതി പ്രശ്നം ചൂണ്ടിക്കാട്ടിയും ബ്രിട്ടനിലെ നികുതിസമ്പ്രദായത്തെ മറികടക്കാനും ഫേസ്ബുക്കിന് സാധിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.