നജീബ് റസാഖ് മന്ത്രിസഭ അഴിച്ചുപണിയുന്നു

ക്വാലാലംപുര്‍: അഴിമതി ആരോപണ വിധേയനായ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭ അഴിച്ചുപണിയാനൊരുങ്ങുന്നു. തന്‍െറ വിശ്വസ്തരെ സുപ്രധാന പദവികളില്‍ അവരോധിക്കുന്നതടക്കം റസാഖ് ലക്ഷ്യംവെക്കുന്ന പുന$സംഘടനാ പ്രഖ്യാപനം ഇന്നു നടന്നു. വന്‍ സാമ്പത്തിക അഴിമതി ആരോപണമാണ് 62കാരനായ റസാഖ് നേരിടുന്നത്. എന്നാല്‍, അഴിച്ചുപണിയിലൂടെ സര്‍ക്കാറിന്‍െറ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉറപ്പുതന്നിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനുമാവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  ഇതോടെ തനിക്കു നേരെയുള്ള ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതില്‍നിന്ന് രക്ഷപ്പെടുകയാണ് നജീബ് എന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. 2013ല്‍  68.1 കോടി യു.എസ് ഡോളര്‍ തന്‍െറ സ്വകാര്യ അക്കൗണ്ടിലേക്ക് വഴിമാറ്റിയതായി കഴിഞ്ഞ വര്‍ഷം നജീബ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
ലബനാനിൽ
ചാവേറാക്രമണങ്ങളില്‍ അഞ്ചു മരണം
ബൈറൂത്: കിഴക്കന്‍ ലബനാനില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ സ്ഥലത്ത് ചാവേറാക്രമണങ്ങളില്‍ ചുരുങ്ങിയത് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ അല്‍ ക്വാ ഗ്രാമത്തില്‍ നാലിടത്ത് ഇത്തരം ആക്രമണം ഉണ്ടായതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേറുകളായി  എത്തിയവര്‍ ആള്‍ക്കൂട്ടത്തിലും മറ്റുമായി സ്വയം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.