ചൈനയില്‍ ചുഴലിക്കാറ്റ്:51 മരണം

ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ ശക്തിയേറിയ ചുഴലിക്കാറ്റിലും കനത്ത മഴയിലും 51 പേര്‍ മരിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇവിടത്തെ യാങ്ചെങ് നഗരത്തിലാണ് ദുരന്തമെന്നും നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞതായും അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  മണിക്കൂറില്‍  125 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെ കനത്ത മഴയില്‍ പത്തോളം പ്രവിശ്യാ മേഖലകളില്‍  ഇതുവരെ 42 പേര്‍ കൊല്ലപ്പെടുകയും 25 പേരെ കാണാതാവുകയും ചെയ്തതായി മിനിസ്ട്രി ഓഫ് സിവില്‍ അഫയേഴ്സ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.