Posted On
date_range Updated On
date_range സൈനികരടക്കം 12 പേരെ താലിബാന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കാബൂള്‍: സൈനികരും പൊലീസുകാരുമടക്കം 12 പേരെ തട്ടിക്കൊണ്ടുപോയി താലിബാന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ മേഖലയിലെ ഗസ്നി പ്രവിശ്യയിലാണ് സംഭവം. ദിവസങ്ങള്‍ക്കുമുമ്പ്, ഏഴ് പൊലീസുകാരെയും മൂന്നു സൈനികരെയും അടക്കം 12 പേരെ താലിബാന് തട്ടിക്കൊണ്ടുപോയതായി അഫ്ഗാന് ആര്‍മി ഇന്റലിജന്റ്സ് ഓഫിസര്‍ ഗുലാം മുഹമ്മദ് താഹിരി വെളിപ്പെടുത്തിയിരുന്നു.
ഇവരെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയെന്ന് സൈനിക വൃത്തങ്ങള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. കാബൂളിനും പക്തിക പ്രവിശ്യക്കും ഇടയിലുള്ള സഞ്ചാരപാതയുടെ വലിയൊരു ഭാഗവും താലിബാന് കൈയടക്കിവെച്ചിരിക്കുകയാണ്. ഇതിലൂടെ പോകുന്ന വാഹനങ്ങള്‍ ലക്ഷ്യമാക്കി താലിബാന് ആക്രമണം നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.