ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന്‍െറ വധശിക്ഷ ശരിവെച്ചു

ധാക്ക: പ്രമുഖ ജമാഅത്ത് നേതാവ് മിര്‍ ഖാസിം അലിയുടെ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവെച്ചു. മൂന്നു മാസം മുമ്പാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവെച്ചുകെഫാണ്ടുള്ള വിധിയാണ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ചത്. 1971ലെ ബംഗ്ളാദേശ് വിമോചന കാലത്ത് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി ആരോപിച്ച് ബംഗ്ളാദേശ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പുന$പരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ പതിനഞ്ച് ദിവസം ലഭിക്കുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചിട്ടുണ്ട്.

ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രമുഖനായി കരുതപ്പെടുന്ന അറുപത്തിനാലുകാരനായ മിര്‍ ഖാസിം അലി, ദിഗന്ദ ടി.വി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെയും നിരവധി ബിസിനസ് സ്ഥാപനങ്ങളുടെയും തലവനായിരുന്നു. പുന$പരിശോധന ഹരജി നല്‍കുമെന്ന് മിര്‍ അലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ജമാഅത്ത് നേതാക്കളും ഒരു ബി.എന്‍.പി നേതാവുമടക്കം നാലുപേര്‍ ഇതിനകം യുദ്ധക്കുറ്റങ്ങളാരോപിച്ച് വധശിക്ഷക്ക് വിധേയമായിട്ടുണ്ട്. മേയ് രണ്ടാം വാരത്തിലാണ് പ്രമുഖ ജമാഅത്ത് നേതാവ് മുതീഉറഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയത്. ശൈഖ് ഹസീന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമാണ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലിന്‍െറ പ്രവര്‍ത്തനമെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.