ടോക്യോ: ജപ്പാനിലെ മൃഗശാലയിൽ സിംഹം കുട്ടിക്ക് നേരെ ചീറിയടുക്കുന്ന വീഡിയോ വൈറലാകുന്നു.ചീറിയടുത്ത സിംഹം പിന്നീട് കുട്ടിക്ക് അൽപം അകലെ നിന്ന് തെൻറ ശ്രമം ഉേപക്ഷിക്കുകയും ചെയ്യുന്നുണ്ട് .കണ്ണാടിക്കൂടിന് ഉള്ളില്‍ നിന്ന് കുട്ടി സിംഹത്തെ നേര്‍ക്കുനേര്‍ നിന്ന് കാണുകയാണ്. ഈ സമയം സിംഹം പാഞ്ഞടുക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കുട്ടി തിരിഞ്ഞ സമയം സിംഹം കുഞ്ഞിന്റെ പിറകിലേക്ക് പാഞ്ഞടുത്തു.
അടുത്തു വന്നപ്പോഴാണ് അമളി മനസിലായത്. കുട്ടി കണ്ണാടിച്ചില്ലു തീര്‍ത്ത സുരക്ഷാ കവചത്തിനുള്ളിലാണ് നില്‍ക്കുന്നത്. കണ്ണാടിയില്‍ കുറെ നിമിഷം ‘കൈക്രിയ’കള്‍ കാട്ടിയ ശേഷം സിംഹം തിരികെ പോവുകയും ചെയ്തു.മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന മൃഗമാണ് സിംഹം. 181 കിലോ ഭാരമുള്ളതായിരുന്നു സിംഹം. എന്നാല്‍ കുട്ടിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയല്ല കുട്ടിക്കൊപ്പം കളിക്കാനായാണ് സിംഹം ഓടിയടുത്തതെന്നാണ് മൃഗശാല നടത്തിപ്പുകാരന്‍ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.