Posted On
date_range Updated On
date_range വാഷിങ് മെഷീനില്‍ തലകുടുങ്ങി
ബെയ്ജിങ്: വാഷിങ് മെഷീന്‍െറ ഉള്ളില്‍ തലയിട്ടപ്പോള്‍ അതിങ്ങനെയൊരു ഏടാകൂടമാവുമെന്ന് അയാള്‍ കരുതിയിരുന്നില്ല. അത്യപൂര്‍വ രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവേണ്ട അമ്പരപ്പിലായിരുന്നു രക്ഷിക്കാനത്തെിയവരും.
ചൈനയിലാണ് സംഭവം. വാഷിങ് മെഷീനിന്‍െറ ഡ്രം ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിന്‍െറ തല അകത്ത് കുടുങ്ങുകയായിരുന്നു. ഇയാളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അരമണിക്കൂറോളം തല കുരുങ്ങിയ നിലയില്‍ കിടന്നയാള്‍ക്കുവേണ്ട ഓക്സിജന്‍ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. പിന്നീട് വാഷിങ് മെഷീനില്‍നിന്ന് ഡ്രം വേര്‍പെടുത്തി അതിനുശേഷം തല കുടുങ്ങിക്കിടക്കെ വളരെ സൂക്ഷിച്ച് ഡ്രം പൊട്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.