17കാരിക്ക് നാല് വൃക്കകള്‍

ബെയ്ജിങ്: ചൈനയില്‍ 17കാരിയില്‍ നാലു വൃക്കകള്‍ കണ്ടത്തെി. പതിവായുള്ള നടുവേദന കാരണം ചികിത്സ തേടിയ ക്സിയോലിന്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് രണ്ടിനു പകരം നാലു വൃക്കകള്‍ കണ്ടത്തെിയത്. കുട്ടിക്കാലത്ത് സാധാരണ കുട്ടികളെപ്പോലെ ആരോഗ്യവതിയായിരുന്നു ക്സിയോലിന്‍.
എന്നാല്‍, നടുവേദനയെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്കാനിങ് എടുത്തുനോക്കിയപ്പോള്‍ റിസല്‍ട്ട് കണ്ടവര്‍ ഞെട്ടിപ്പോയി. നാലു വൃക്കകളുമായാണ് 17 വര്‍ഷം പെണ്‍കുട്ടി ജീവിച്ചത്. ഡ്യൂപക്സ് മോണ്‍സ്ട്രോസിറ്റി എന്ന അപൂര്‍വ രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

1500ല്‍ ഒരാള്‍ എന്ന തോതിലാണ് ഈ അസുഖം ബാധിച്ചവരിലെ മരണനിരക്കെന്നും  ഈ തകരാര്‍ ഉള്ളവരില്‍ മിക്കവര്‍ക്കും ഇക്കാര്യം മരണംവരെ അറിയില്ളെന്നും പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. അധികമായി ഉള്ള വൃക്കകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ല. മറ്റുള്ളവയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍  ഇത് എളുപ്പം നീക്കംചെയ്യാന്‍ കഴിയില്ളെന്നും ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍, ക്സിയോലിന്‍െറ കാര്യത്തില്‍ ഒടുവില്‍ അധിക വൃക്കകള്‍ ഓപറേഷന്‍ നടത്തി നീക്കംചെയ്യാന്‍തന്നെ തീരുമാനിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.