ഹേഗ്: ഇന്ത്യയും പാകിസ്താനും അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളുടെ ആണവായുധ മത്സരത്തിനെതിരെ മാര്‍ഷല്‍ ദ്വീപ് അന്താരാഷ്ട്ര കോടതിയിയെ സമീപിച്ചു. ആണവായുധങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ ഈ രാജ്യങ്ങള്‍ പാലിക്കുന്നില്ളെന്നാണ് ദ്വീപരാഷ്ട്രത്തിന്‍െറ പരാതി.
ചൈന, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തര കൊറിയ, റഷ്യ, എന്നീ രാജ്യങ്ങളാണ് മറ്റു കക്ഷികള്‍. ആണവായുധ മത്സരത്തിലൂടെ ആണവായുധ നിര്‍വ്യാപന കരാറിന്‍െറ ലംഘനം ഈ രാജ്യങ്ങള്‍ തുടരുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍, അന്താരാഷ്ട്ര കോടതിയെ അംഗീകരിക്കുന്ന രാജ്യങ്ങളെന്ന നിലക്ക് ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ പരാതികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
മാര്‍ച്ച് ഏഴിനും 16നുമിടയിലുള്ള തീയതികളില്‍ മൂന്നു കേസുകളും കോടതി പരിഗണിക്കും. പസഫിക് മേഖലയിലെ ചെറു ദ്വീപരാഷ്ട്രമായ മാര്‍ഷലിലെ ജനസംഖ്യ 55,000മാണ്. അമേരിക്കയുടെ അണുപരീക്ഷണങ്ങളുടെ സ്ഥിരം വേദിയായിരുന്നു. അമേരിക്ക ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ബിക്കിനി ദ്വീപ് മാര്‍ഷലിന്‍െറ ഭാഗമാണ്. അന്താരാഷ്ട്രതലത്തിലുള്ള കരാറുകളനുസരിക്കാന്‍ ആണവ രാജ്യങ്ങള്‍ തയാറാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടി 2014ലും മാര്‍ഷല്‍ ദ്വീപ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.