ബച്ചാ ഖാന്‍ ആക്രമണം: രണ്ടുപേര്‍ക്കെതിരെ നടപടി

ഇസ്ലാമാബാദ്: പെഷാവറിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയിലെ താലിബാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ച വരുത്തിയ വി.സി ഫസലുര്‍ റഹീം, സെക്യൂരിറ്റി മേധാവി അഷ്ഫാക് അഹ്മദിനുമെതിരെ നടപടി. പാക് സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തത്.

വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ജീവന് സംരക്ഷണം നല്‍കുന്നതില്‍ ഇരുവരും ഗുരുതര വീഴ്ചവരുത്തിയതായി കണ്ടത്തെി. ജനുവരി 20നായിരുന്നു 19 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ട ആക്രമണം.സ്ഥാപനത്തിലെ മറ്റ് ജീവനക്കാരില്‍നിന്ന് മൊഴിയെടുത്താണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.