നേതാജിയുടെ മരണം വിമാനാപകടത്തില്‍ തന്നെയെന്ന് ബ്രിട്ടീഷ് വെബ്സൈറ്റ്

ലണ്ടന്‍: ഇന്ത്യന്‍ സ്യാതന്ത്ര്യ സമര നായകന്‍  നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്. 1945 ല്‍ തായ് വാനിലുണ്ടായ വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടെന്ന വാദത്തെ ശരിവെക്കുന്നതാണ് ബ്രിട്ടീഷ് വെബ്സൈറ്റിന്‍െറ വെളിപ്പെടുത്തല്‍. www.bosefiles.info എന്ന സൈറ്റാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്‍െറ  മരണവുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ക്ക് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകളും, ബ്രിട്ടീഷ് ഇന്‍റലിജന്‍സിന്‍െ്റ അന്വേഷണവുമാണ് അവര്‍ ഉപയോഗിച്ചത്.

വെളിപ്പെടുത്തലനുസരിച്ച് വിയറ്റ്നാമിലെ ടൗറൈനില്‍ നിന്നും പുറപ്പെട്ട ജപ്പാന്‍ വിമാനം തായ് വാനില്‍ തകര്‍ന്നു വീഴുകയായിരുന്നു. ആ സമയം വിമാനത്തില്‍ നേതാജിയെ കൂടാതെ 12 യാത്രക്കാര്‍ കൂടിയുണ്ടായിരുന്നു. സഹയാത്രികനായിരുന്ന കേണല്‍ ഹബീബുറഹ്മാന്‍, ക്യാപ്റ്റന്‍ നാകാമുറ അലിയാസ് യമാമോട്ടോ,( തകര്‍ന്ന വിമാനത്തിന്‍െറ ഗ്രൗണ്ട് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്) എന്നിവര്‍ സംഭവത്തിനു ദൃക്സാക്ഷികളായിരുന്നുവെന്നും വെബ്സൈറ്റില്‍ പറയുന്നു.

'വിമാനത്തിന്‍െറ ഇന്ധന ടാങ്കിനു സമീപമായിട്ടായിരുന്നു അദ്ദേഹം ഇരുന്നത്. പൊട്ടിത്തെറിക്കു ശേഷം അദ്ദേഹത്തിന്‍െറ ദേഹം മുഴുവന്‍ വിമാനത്തിന്‍െറ ഇന്ധനമാവുകയും വസ്ത്രത്തില്‍ തീ പിടിക്കും ചെയ്തു. അദ്ദേഹത്തിന്‍െറ തീ പിടിച്ച കോട്ട് ഊരി മാറ്റാന്‍ സഹായി ശ്രമിക്കുകയും ചെയ്തിരുന്നു.'സഫോടനത്തിന് ദൃക്സാക്ഷിയായ ഷിറോ നിണോഗാക്കി പറഞ്ഞു. അപകടം നടന്ന് 11 വര്‍ഷം കഴിഞ്ഞാണ് അവര്‍ ഇതിന്‍റെ തെളിവുകള്‍ കൈമാറിയത്. കൂടാതെ ബോസ് ഹബീബ്റഹ്മാനോട് പറയുന്ന അന്ത്യമൊഴിയും സൈറ്റിലുണ്ട്. "എന്‍റെ രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി അവസാന നിമിഷം വരെ ഞാന്‍ പോരാടിയിരുന്നുവെന്ന് താങ്കള്‍ ജനങ്ങളോട് പറയണം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരണം, ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്ന് എനിക്കുറപ്പുണ്ട്. ആര്‍ക്കും ഇന്ത്യയെ അടിമയാക്കിവെക്കാനാവില്ല" -ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.