മസാറെ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കാക്കാന്‍ പ്രവിശ്യാ ഗവര്‍ണറും

കാബൂള്‍: അഫ്ഗാന്‍ നഗരമായ മസാറെ ശരീഫില്‍ തീവ്രവാദികള്‍ ഇരച്ചുകയറാന്‍ ശ്രമിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് സംരക്ഷിക്കാന്‍ പ്രവിശ്യാ ഗവര്‍ണര്‍ രംഗത്തിറങ്ങിയതിന്‍െറ ചിത്രം ഓണ്‍ലൈനില്‍ വൈറലായി. ബല്‍ഖ് പ്രവിശ്യാ ഗവര്‍ണര്‍ അതാ മുഹമ്മദ് നൂറാണ് കോണ്‍സുലേറ്റിന് പുറത്ത് തീവ്രവാദികള്‍ക്കു നേരെ പ്രത്യാക്രമണസജ്ജനായി എത്തിയത്.

തോക്കുചൂണ്ടി നില്‍ക്കുന്നതും സൈനികരുമായി ആശയവിനിമയം നടത്തുന്നതും ബൈനോക്കുലര്‍ ഉപയോഗിച്ച് രംഗനിരീക്ഷണം നടത്തുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. അതാ നൂര്‍ നേരിട്ട് നേതൃത്വം നല്‍കുന്നതായി അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സോവിയറ്റ് റഷ്യയുടെ അധിനിവേശ കാലത്ത് അഫ്ഗാന്‍ വിമോചനത്തിനായി രംഗത്തുണ്ടായിരുന്ന പോരാളിയാണ് അതാ നൂര്‍. അഹ്മദ് ഷാ മസൂദിന്‍െറ വടക്കന്‍ സഖ്യത്തിലെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.