അഫ്ഗാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം സ്ഫോടനം

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുസമീപം സ്ഫോടനം.  കോണ്‍സുലേറ്റിന് 200 മീറ്റര്‍ അകലെയുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ളെന്ന് അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി.

കോണ്‍സുലേറ്റിനുസമീപം ഒരു തോക്കും ബോംബും കണ്ടെടുത്തിരുന്നു. ഞായറാഴ്ചരാത്രി വടക്കന്‍ അഫ്ഗാനിലെ മസാര്‍ ഇ ശരീഫ് നഗരത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍, ജലാലാബാദ് കോണ്‍സുലേറ്റ് ആയിരുന്നില്ല പുതിയ ആക്രമണലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പാകിസ്താന്‍, ഇറാന്‍ കോണ്‍സുലേറ്റുകളും മേഖലയില്‍തന്നെയാണുള്ളത്. ലക്ഷ്യമെന്തായിരുന്നെന്ന് ഉറപ്പില്ളെന്നും എന്നാല്‍, ആ സമയം ഒരു പൊലീസ് സൈനികവ്യൂഹം അതുവഴി കടന്നുപോയതായും നന്‍ഗര്‍ഹര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ആയത്തുല്ല ഖോഗ്യനി വ്യക്തമാക്കി.
മാലിന്യം സൂക്ഷിച്ച പെട്ടിയിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.