ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: ആയുധധാരികളെ വെടിവെച്ച് കൊന്നു

കാബൂള്‍: ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച മൂന്നു ആയുധ ധാരികളെ അഫ്ഗാന്‍ സുരക്ഷാ സേന വെടിവെച്ചു കൊന്നു. മസാര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്തെ വീട് വളഞ്ഞാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബാല്‍ക്ക് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് ചീഫ് അബ്ദുല്‍ റസാക് ഖാദിരി അറിയിച്ചു. വെടിവെപ്പില്‍ എട്ട് അഫ്ഗാന്‍ സൈനികര്‍ക്ക് പരിക്കേറ്റു. അതേസമയം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു.

മസാര്‍ ഇ ഷെരീഫിലെയും പത്താന്‍കോട്ടിലെയും ആക്രമണങ്ങള്‍  ഇന്ത്യ പാക് ചര്‍ച്ചയെയും അഫ്ഗാന്‍ താലിബാനുമായുള്ള ചര്‍ച്ചയെയും മന്ദഗതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രി കാബൂളും ഇസ്ലാമാബാദും സന്ദര്‍ശിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2008 ലും 2014 ലും ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ അക്രമണമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.