ഇറാന്‍ തെരഞ്ഞെടുപ്പ്: തെഹ്റാന്‍ റൂഹാനിക്കൊപ്പം

തെഹ്റാന്‍: ഇറാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ റൂഹാനിയെ അനുകൂലിക്കുന്ന പാനല്‍ തലസ്ഥാനമായ തെഹ്റാനിലെ 30 പാര്‍ലമെന്‍ററി സീറ്റുകള്‍ സ്വന്തമാക്കി.
88 അംഗ വിദഗ്ധസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും റൂഹാനിയും മുന്‍ പ്രസിഡന്‍റായ ഹാശിമി റഫ്സഞ്ചാനിയും പിന്തുണക്കുന്ന പാനലിനാണ് മുന്‍തൂക്കം.
പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പിലെ 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാരമ്പര്യവാദികളുടെ പക്ഷത്തില്‍ ലീഡ് നേടിയ ഗുലാംഅലി ഹദ്ദാദ് ആദില്‍ 31ാം സ്ഥാനത്താണുള്ളത്. ആദ്യവിജയം നേടിയവരില്‍ എട്ടുപേര്‍ സ്ത്രീകളാണ്. സ്വതന്ത്രര്‍ക്ക് 44 സീറ്റും പരിഷ്കരണവാദികള്‍ക്ക് 79 സീറ്റും തീവ്രവാദികള്‍ക്ക് 106 സീറ്റുമാണ് പ്രഥമഫലങ്ങളെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് പ്രവചിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിനാവശ്യമായ 25 ശതമാനം വോട്ടുനേടാനായില്ളെങ്കില്‍ ഏപ്രിലില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. പരിഷ്കരണവാദികളും പാരമ്പര്യവാദികളില്‍നിന്ന് വേര്‍പിരിഞ്ഞ മിതവാദികളും റൂഹാനിയെ പിന്തുണക്കുന്നുണ്ട്. തെഹ്റാനിലെ ഫലം രാജ്യത്തൊന്നടങ്കം പ്രതിഫലിക്കാനുള്ള സാധ്യത കുറവാണെന്ന് അല്‍ജസീറ അഭിപ്രായപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.