മാതാപിതാക്കള്‍ മര്‍ദിച്ച് ജീവനോടെ കുഴിച്ചുമൂടിയ ശിശുവിന് പുനര്‍ജന്മം

ബാങ്കോക്ക്: തായ് ലന്‍ഡില്‍ മാതാപിതാക്കള്‍  ക്രൂരമായി മര്‍ദിച്ച് ജീവനോടെ കുഴിച്ചുമൂടപ്പെട്ട നവജാത ശിശുവിന് പുനര്‍ജന്മം. മര്‍ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്തുള്ള വയലില്‍  ആഴം കുറഞ്ഞ കുഴിയില്‍ ഇലകൊണ്ടുമൂടിയ നിലയിലായിരുന്നു ആണ്‍കുഞ്ഞ്.

തായ് ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖോന്‍ കാനിലാണ് സംഭവം. പശുവിനെ പുല്ലുതീറ്റിക്കാന്‍ വയലിലത്തെിയ കര്‍ഷകസ്ത്രീയാണ് കുഞ്ഞിന്‍െറ കരച്ചില്‍ കേട്ട് നോക്കിയത്.

കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ്  പറഞ്ഞു. പ്രദേശത്തെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതിന്‍െറ കാരണം വ്യക്തമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.