ഗോതോ മുതുമുത്തച്ഛന് പ്രായം 145; ആയുസിന്‍െറ രഹസ്യം ക്ഷമ

ജകാര്‍ത്ത: ലോകത്തെ ഏറ്റവും പ്രായംകൂടിയ മനുഷ്യന്‍ ആരെന്ന് ഇനിയൊരു തര്‍ക്കത്തിന് സാധ്യതയില്ല. ഇന്തോനേഷ്യയിലെ മധ്യ ജാവയില്‍ സ്രാഗനിലെ എംബാ ഗോതോ എന്ന 145കാരനാണ് ഭൂമിയില്‍ ഇതുവരെ ജീവിച്ചതില്‍ ഏറ്റവും പ്രായമുള്ളയാള്‍ എന്ന ഖ്യാതിക്ക് അവകാശമുന്നയിക്കുന്നത്.
കേവല അവകാശവാദമല്ല ഗോതോയുടേത്. പ്രായം തെളിയിക്കുന്ന ഒൗദ്യോഗിക രേഖ ദ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ക്ക് അദ്ദേഹത്തിന്‍െറ പേരക്കുട്ടികളിലൊരാള്‍ കൈമാറി.

രേഖ പ്രകാരം 1870 ഡിസംബര്‍ 31 ആണ് ഗോതോയുടെ ജന്മദിനം. 112 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കി. എന്നാല്‍, മരണം അനുഗ്രഹിക്കുന്നില്ളെന്ന് ഗോതോക്ക് പരാതി. ഇപ്പോള്‍ കാഴ്ചക്ക് മങ്ങലുണ്ട്. ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോ കേട്ടിരിക്കും. കഴിഞ്ഞ മൂന്നു മാസമായി കുളിക്കാനും ഭക്ഷണം കഴിക്കാനും പരസഹായം വേണം. മരിക്കുക മാത്രമാണ് തന്‍െറ ആഗ്രഹമെന്നു പറയുന്ന ഗോതോ ദീര്‍ഘായുസ്സിന്‍െറ രഹസ്യം ക്ഷമയാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രമായ പരിശോധനക്കു ശേഷമേ ഗോതോയുടെ അവകാശവാദത്തിന് ഒൗദ്യോഗിക അംഗീകാരമാവൂ. ഒൗദ്യോഗിക രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി 112 വയസ്സുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീന്‍ കാള്‍മെന്‍റ് ആണ്. ഇവര്‍ 1997ലാണ്  മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.