ഫലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ച മാധ്യസ്ഥ്യം വഹിക്കാന്‍ പുടിന് ആഗ്രഹമുണ്ടെന്ന് അല്‍സീസി

കൈറോ: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് മധ്യസ്ഥനാകാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന് ആഗ്രഹമുണ്ടെന്ന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും 2014ല്‍ നിര്‍ത്തിവെച്ച സംഭാഷണം പുനരാരംഭിച്ചിട്ടില്ല. ചര്‍ച്ച പുനരാരംഭിക്കാന്‍ യു.എസും ഫ്രാന്‍സും സമ്മര്‍ദം ചെലുത്തിയിരുന്നു. ചര്‍ച്ചക്ക് വെസ്റ്റ്ബാങ്കിലെ ഫതഹും ഗസ്സയിലെ ഹമാസും തടസ്സം സൃഷ്ടിക്കുകയാണെന്ന് ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ അല്‍സീസി ആരോപിക്കുന്നു. ഇസ്രായേലുമായും ഫലസ്തീനുമായും നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്ന അല്‍സീസിയും ചര്‍ച്ച തുടങ്ങാന്‍ ആഹ്വാനം ചെയ്തിരുന്നു.

മോസ്കോയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നതായി പുടിന്‍ പറഞ്ഞതായും അല്‍സീസി ലേഖനത്തില്‍ പറയുന്നു.
കീറാമുട്ടിയായി തുടരുന്ന ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ ഈജിപ്ത് പരിശ്രമിക്കുന്നതായി കഴിഞ്ഞമാസം അല്‍സീസി പ്രഖ്യാപിച്ചിരുന്നു.
ഈജിപ്ത് വിദേശകാര്യ മന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. നേരിട്ടുള്ള ചര്‍ച്ചക്ക് നെതന്യാഹു ആവശ്യപ്പെടുമ്പോള്‍ ചര്‍ച്ചകൊണ്ട് വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ കഴിയില്ളെന്നാണ് മഹ്മൂദ് അബ്ബാസിന്‍െറ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.