Posted On
date_range Updated On
date_range ജപ്പാന് പ്രഥമവനിത പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു
ടോക്യോ: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഭാര്യ അകീ ആബെ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‍െറ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അകീ ആബെ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. പേള്‍ ഹാര്‍ബറിലെ യു.എസ്.എസ് അരിസോണ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തിയതായി അവര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. അകീ ആബെയുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ യു.എസ് ഇടപെടലിന് കളമൊരുക്കിയത് ജപ്പാന് പേള്‍ ഹാര്‍ബറിലെ നാവികസേനാ താവളം ആക്രമിച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.