Posted On
date_range Updated On
date_range മുംബൈ ഭീകരാക്രമണം: സുഫ്യാന്‍ സഫര്‍ റിമാന്‍ഡില്‍
ലാഹോര്‍: 2008ലെ മുംബൈ ആക്രമണക്കേസിലെ സാമ്പത്തികസ്രോതസ്സാണെന്ന് കരുതുന്ന സുഫ്യാന്‍ സഫറിനെ പാക് കോടതി റിമാന്‍ഡ് ചെയ്തു. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് കോടതി സഫറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ ഏജന്‍സിക്ക് ആവശ്യമായ സമയം ലഭിച്ചുകഴിഞ്ഞതായി വ്യക്തമാക്കിയാണ് കോടതി എഫ്.ഐ.എയുടെ അപേക്ഷ തള്ളിയത്.
കനത്ത സുരക്ഷാസംവിധാനമുള്ള റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണത്തിന് 40 ലക്ഷത്തോളം രൂപ ഇയാള്‍ നല്‍കിയതായാണ് കേസ്. മുംബൈ ആക്രമണ ശേഷം ഒളിവില്‍ പോയ ഇയാളെ ഈ മാസം തുടക്കത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.