'മിന്തുലെ’ കൊടുങ്കാറ്റ്: ജപ്പാനില്‍ അതീവ ജാഗ്രത

ടോക്യോ: കനത്ത മഴക്കൊപ്പം ആഞ്ഞുവീശുന്ന ‘മിന്തുലെ’ കൊടുങ്കാറ്റ് ജപ്പാനില്‍ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനനഗരിയായ ടോക്യോവിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും  തിങ്കളാഴ്ചയാണ് ‘മിന്തുലെ’ ബാധിച്ചുതുടങ്ങിയത്. അന്തരീക്ഷം മൂടിക്കെട്ടുകയും കനത്ത മഴ പെയ്യുകയും ചെയ്യുന്ന അവസ്ഥയില്‍ നാനൂറോളം വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ‘മിന്തുലെ’ അടിച്ചുവീശുമെന്ന് ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വൃത്തങ്ങള്‍ പറഞ്ഞു.

ടോക്യോ നഗരത്തില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. 387 വിമാനങ്ങളാണ് ഇതിനകം റദ്ദാക്കിയിട്ടുള്ളത്. പ്രധാനമായും ആഭ്യന്തര വിമാന സര്‍വിസുകളെയാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ട്രെയിന്‍ സര്‍വിസുകള്‍ സാധാരണപോലെ നടക്കുന്നതായി റെയില്‍വേ വിഭാഗം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.