മറ്റു രാജ്യങ്ങളില്‍ വിന്യസിക്കാന്‍ ഇറാന്‍ ‘ലിബറേഷന്‍ ആര്‍മി’ രൂപവത്കരിച്ചതായി റിപ്പോര്‍ട്ട്

തെഹ്റാന്‍: അറബ് രാജ്യങ്ങളിലെ സംഘര്‍ഷ മേഖലകളില്‍ വിന്യസിക്കാന്‍ ഇറാന്‍ ‘ലിബറേഷന്‍ ആര്‍മി’യെന്ന പേരില്‍ സേനയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. അല്‍ മഷ്രിഖ് ന്യൂസ് എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ സേനാ വിഭാഗമായ റെവലൂഷനറി ഗാര്‍ഡ്സ് തലവന്‍ മുഹമ്മദ് അലി ഫലകിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന അധികാര വടംവലിയില്‍ ഇപ്പോള്‍തന്നെ ഇറാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ഉപയോഗിക്കാനാണ് സേന രൂപവത്കരിച്ചതെന്നാണ് കരുതപ്പെടുന്നത്. സിറിയയില്‍ ഖാസിം സുലൈമാനി എന്ന സേനാ മേധാവിയുടെ കീഴിലാണ് ലിബറേഷന്‍ ആര്‍മി രൂപവത്കരിച്ചതെന്നും ഫലകി വെളിപ്പെടുത്തി.

എന്നാല്‍, ഈ സേനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സേനയില്‍ ഇറാനികളെല്ലാത്തവരും ഉള്‍ക്കൊള്ളുന്നതായി ഫലകി പറഞ്ഞു. സിറിയയടക്കമുള്ള രാജ്യങ്ങളില്‍ നേരിട്ട് സൈനികരെ നല്‍കുന്നില്ളെന്നും അവിടങ്ങളിലുള്ളവര്‍ക്ക് പരിശീലനമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.