Posted On
date_range Updated On
date_range ലാല്‍മസ്ജിദ് പ്രമേയമാക്കിയ ഡോക്യുമെന്‍ററി നിരോധിച്ചു
കറാച്ചി: ഫീച്ചര്‍ ഫിലിമായ മാലികിനു പിന്നാലെ ലാല്‍മസ്ജിദ് പ്രമേയമാക്കി മുഹമ്മദ് അലി നഖ്വി സംവിധാനം ചെയ്ത ഡോ
ക്യുമെന്‍ററി ഫെഡറല്‍ സര്‍ക്കാര്‍ നിരോധിച്ചു. 20 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ഡോക്യുമെന്‍ററി 12 അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച പാകിസ്താന്‍െറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേസ് ഡോക്യുമെന്‍ററിക്ക് നിരോധമേര്‍പ്പെടുത്തിയത്. തീരുമാനത്തില്‍ ദു$ഖിതനാണെന്ന് നഖ്വി പറഞ്ഞു. പാകിസ്താനില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാമാബാദിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് ആര്‍ട്സിലെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കയായിരുന്നു ഡോക്യുമെന്‍ററി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.