ഇന്ത്യ-ചൈന മത്സരമില്ളെന്ന് രാഷ്ട്രപതി

പോര്‍ട് മോറസ്ബി(പാപ്വന്യൂഗിനി): ഇന്ത്യ ചൈനയുമായി മത്സരിക്കുന്നില്ളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാപ്വന്യൂഗിനി സന്ദര്‍ശന വേളയിലാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശം. എന്നാല്‍, ഇന്ത്യ മുമ്പ് പസഫിക് മേഖലയില്‍ ചൈനയുമായി മത്സരത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാപ്വന്യൂഗിനിയുമായുള്ള സാമ്പത്തിക-സുരക്ഷാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് തന്‍െറ സന്ദര്‍ശനം മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മറ്റേതെങ്കിലും രാജ്യവുമായി മത്സരത്തിലാണെന്ന് ഇന്ത്യ കരുതുന്നില്ല. തീവ്രവാദവും കടല്‍ക്കൊള്ളയുമാണ് പാപ്വന്യൂഗിനിയുമായുള്ള പ്രധാന ചര്‍ച്ചാവിഷയം. പസഫിക്കിലെ ദ്വീപരാഷ്ട്രങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ സംരക്ഷിക്കുന്നതിന് അവരുമായി സഹകരണത്തിനു തയാറാണെന്നും രാഷ്ട്രപതി അറിയിച്ചു. പാപ്വന്യൂഗിനി പ്രധാനമന്ത്രി പീറ്റര്‍ ഒനീലുമായും ഗവര്‍ണര്‍ ജനറല്‍ സര്‍ മൈക്കല്‍ ഓഗിയോയുമായും രാഷ്ട്രപതി ചര്‍ച്ചനടത്തി. പാപ്വന്യൂഗിനിയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതോടൊപ്പം പസഫിക്കിലെ മറ്റു ദ്വീപരാഷ്ട്രങ്ങളുമായും ബന്ധം വളര്‍ത്തുകയാണ് ഇന്ത്യയുടെ പ്രധാന അജണ്ട.

ആരോഗ്യ മേഖലയിലെയും ഒൗഷധനിര്‍മാണ മേഖലയിലെയും സഹകരണത്തിനുള്ള ധാരണപത്രത്തില്‍ ഇരു രാജ്യങ്ങളും വെള്ളിയാഴ്ച ഒപ്പുവെച്ചു. ഉടമ്പടിപ്രകാരം പാപ്വന്യൂഗിനിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഇന്ത്യയില്‍ പരിശീലനം ലഭിക്കും. ഇന്ത്യന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പാപ്വന്യൂഗിനിയിലും നിയോഗിക്കും. ദ്വീപിനു വേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി പാപ്വന്യൂഗിനിയില്‍ ഇന്ത്യ ഒൗഷധനിര്‍മാണ യൂനിറ്റ് ആരംഭിക്കുമെന്ന ഉറപ്പുനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.