സമാധാനചര്‍ച്ച റദ്ദാക്കിയാല്‍ ഗുരുതര പ്രത്യാഘാതമെന്ന് താലിബാനോട് അമേരിക്ക

വാഷിങ്ടണ്‍: അഫ്ഗാനുമായുള്ള സമാധാനചര്‍ച്ചകള്‍ റദ്ദാക്കിയാല്‍ ഗുരുതര  പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് താലിബാന് അമേരിക്കയുടെ മുന്നറിയിപ്പ്. താലിബാനുമായി ഒരിക്കല്‍ക്കൂടി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അമേരിക്കയുടെ പരാമര്‍ശം.
നിര്‍ഭാഗ്യവശാല്‍ താലിബാന്‍ ചര്‍ച്ചക്ക് തയാറായില്ല. അതിനാല്‍തന്നെ അവരതിന്‍െറ പ്രത്യാഘാതങ്ങള്‍ അനുഭവിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഓള്‍സണ്‍ വിദേശകാര്യമന്ത്രാലയത്തിലെ കമ്മിറ്റി അംഗങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കി. തീവ്രവാദ സംഘങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കില്ളെന്ന പാകിസ്താന്‍െറ പ്രഖ്യാപിതനയത്തെ അമേരിക്ക അംഗീകരിക്കുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ കാര്യങ്ങളിനിയും മെച്ചപ്പെടാനുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാജ്യത്തിനകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളൊന്നും അവര്‍ അയല്‍രാജ്യത്ത് ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്നില്ളെന്നും അമേരിക്ക കുറ്റപ്പെടുത്തി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.