മധുര പലഹാരത്തില്‍ വിഷാംശം; പാകിസ്താനില്‍ 23 മരണം

ഇസ് ലാമാബാദ്: വിഷാംശം കലര്‍ന്ന മധുര പലഹാരം കഴിച്ച് പാകിസ്താനില്‍ 23 പേര്‍ മരിക്കുകയും അനവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചെറുമകന്‍െറ ജന്‍മദിനത്തോടനുബന്ധിച്ച് പഞ്ചാബ് സ്വദേശിയായ ഉമര്‍ ഹയാത്ത് എന്നയാള്‍ വിതരണം ചെയ്ത മധുരത്തിലാണ് വിഷാംശം കലര്‍ന്നത്. അന്നേ ദിവസം പത്ത് പേരാണ് സംഭവത്തില്‍ മരിച്ചത്. കുട്ടിയുടെ പിതാവും ഏഴ് അമ്മവന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സഹോദരന്‍മാരായ രണ്ട് ബേക്കറി ഉടമകളും ഒരു തൊഴിലാളിയും അറസ്റ്റിലായിട്ടുണ്ട്. ബേക്കറിയുടെ സമീപം കീടനാശിനി വില്‍ക്കുന്ന കട ഉണ്ടായിരുന്നതായും അത് പുതുക്കി  പണിയുന്ന സമയത്ത് സുരക്ഷക്കായി കീടനാശിനി ബേക്കറിയിലേക്ക് മാറ്റിയെന്നും പലഹാരം ഉണ്ടാക്കുന്നതിനിടയില്‍ അശ്രദ്ധമായി അവ കലര്‍ന്നതാകാം ദുരന്ത കാരണമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.