കള്ളപ്പണ ആരോപണം തെളിഞ്ഞാൽ രാജിവെക്കും: നവാസ് ശെരീഫ്

ഇസ് ലാമാബാദ്: പാനമ കള്ളപ്പണ നിക്ഷേപം, അനധികൃത സമ്പാദ്യം അടക്കമുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ രാജിവെക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശെരീഫ്. തനിക്കും കുടുംബത്തിനും എതിരായ ആരോപണം തെളിയിക്കാനും എതിരാളികളോട് ശെരീഫ് ആവശ്യപ്പെട്ടു. ശെരീഫിന്‍റെ മൂന്നു മക്കൾക്ക് വിദേശ കമ്പനികളിൽ അനധികൃത നിക്ഷേപമുണ്ടെന്നാണ് പാനമ രേഖകൾ വെളിപ്പെടുത്തിയത്.

11.5 മില്യണിന്‍റെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ശെരീഫിന്‍റെ കുടുംബത്തിനെതിരെ ഉയർന്നത്. എന്നാൽ, വിദേശത്ത് സ്വത്തില്ലെന്നാണ് ശെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കാൻ നിയമ കമീഷനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പാനമ രേഖകളിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പാകിസ്താനിലെ പ്രതിപക്ഷ പാർട്ടികൾ ശെരീഫിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ അധ്യക്ഷനായ തെഹ് രീകി ഇൻസാഫ് പാർട്ടിയാണ് പ്രക്ഷോഭ പരിപാടികളിൽ മുന്നിലുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.