Posted On
date_range Updated On
date_range യു.എസ് പ്രതിരോധ സെക്രട്ടറി ബഗ്ദാദില്‍
ബഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയില്‍ യു.എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്യുന്നതിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇറാഖിലത്തെി. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി, പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഉബൈദി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യു.എസ് സൈനിക സഹായത്താല്‍ ഐ.എസ് നിയന്ത്രണത്തിലുള്ള പല മേഖലകളും ഇറാഖ് തിരിച്ചുപിടിച്ചിരുന്നു. ഇപ്പോഴും ഐ.എസിന്‍െറ പിടിയിലുള്ള വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ മൂസില്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി അമേരിക്കയുടെ കൂടുതല്‍ കരസൈനികര്‍ ഇറാഖിലത്തെുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.