ബീജിങ്: ഒരേ സമയം ലോകത്തിലെ രണ്ട് പ്രധാന ശക്തികളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഇന്ത്യ ഇരു രാജ്യങ്ങളെയും മോഹിപ്പിക്കുന്ന സുന്ദരിയാവാനാണ് ശ്രമക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങളുടെ വിമര്‍ശം.
അനിശ്ചിതത്വത്തിലായിരുന്ന അമേരിക്കയുമായുള്ള ലോജിസ്റ്റിക്സ് കരാറില്‍ ഇന്ത്യ വീണ്ടും ധാരണയായതിനു പിന്നാലെ ചൈനയുമായി ബന്ധം ശക്തിപ്പെടുത്താന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ചൈന സന്ദര്‍ശനത്തിലുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്രത്തെ ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശിച്ചത്.
ആദ്യമായല്ല ഇന്ത്യ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതെന്നും ശീത സമര കാലത്തും ഇന്ത്യയുടെ നിലപാട് ഇതായിരുന്നു എന്നും വിമര്‍ശത്തില്‍ പറയുന്നു. ഇന്ത്യ-അമേരിക്ക കൂട്ടുകെട്ട് ഭാവിയില്‍ ചൈനക്ക് ഭീഷണിയാവും എന്ന ആശങ്കയാണ് ഈ വിമര്‍ശത്തിനു പിന്നില്‍.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലത്തെിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ട്ടണ്‍ കാര്‍ട്ടര്‍ ആണ് ഇന്ത്യയുമായി ലോജിസ്റ്റിക്സ് കരാറിന് തത്വത്തില്‍ ധാരണയായ വിവരം അറിയിച്ചത്. ഇതുപ്രകാരം അമേരിക്കയുടേയും ഇന്ത്യയുടേയും സൈനികവിമാനങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേയും സൈനിക താവളങ്ങളില്‍ ഇറക്കി ഇന്ധനം നിറക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കും.
2007ല്‍ അമേരിക്ക ശ്രീലങ്കയുമായി സമാന സൈനിക കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.